ബ്രദേഴ്സ് ക്ലബ്ബ് എടത്തോട് ഉത്രാടദിനത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു
പരപ്പ : കഴിഞ്ഞ 13 വർഷങ്ങളായി ഉത്രാട നാളിൽ തുടർച്ചയായി ഓണാഘോഷവും പരിപാടികളും സംഘടിപ്പിച്ച് വരുന്ന എടത്തോട് ബ്രദേഴ്സ് ക്ലബ്ബ് ഇത്തവണയും വിപുലമായ പരിപാടികളോടെ ടൗണിൽ ഓണാഘോഷം നടത്തി.
പരിപാടിയിൽ, എടത്തോട് നാട്ടിലെ കലാ കായിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ ഉന്നതവിജയം നേടിയ ആളുകളെ ആദരിച്ചു.
സമാപനസമ്മേളനം ക്ലബ്ബ് പ്രസിഡൻ്റ് എം. മനീഷിന്റെ അധ്യക്ഷതയിൽ ബളാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാധാമണി ഉദ്ഘാടനം ചെയ്തു.
മുഖ്യാതിഥിയായ എടത്തോട് സ്കൂൾ ഹെഡ് മാസ്റ്റർ പി.എം ശ്രീധരൻ മാഷ്,
വാർഡ് മെമ്പർ ജോസഫ് വർക്കി, വായനശാല പ്രസിഡൻ്റ് ദാമോദരൻ കൊടക്കൽ തുടങ്ങിയവർ സംസാരിച്ചു. ഓണാഘോഷ കമ്മിറ്റി കൺവീനർ വൈശാഖ് സ്വാഗതം പറഞ്ഞ പരിപാടിക്ക് ബ്രദേഴ്സ് ക്ലബ്ബ് സെക്രട്ടറി വിഷ്ണു നന്ദിഭാഷണം നടത്തി.
No comments