Breaking News

ചിറ്റാരിക്കാൽ തോമാപുരം ഹയർ സെക്കൻ്ററി സ്ക്കൂളിലൂടെ മലയോരത്ത് ഫുട്ബോളിൽ ഒരു പുത്തൻ താരോദയം സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇവിലിൻ തെരേസ സിജു കാസറഗോഡ് ജില്ലയ്ക്ക് വേണ്ടി ബൂട്ടണിയും


ചിറ്റാരിക്കാൽ :  ചിറ്റാരിക്കാൽ തോമാപുരം ഹയർ സെക്കൻ്ററി സ്ക്കൂളിലൂടെ മലയോരത്ത് ഫുട്ബോളിൽ ഒരു പുത്തൻ താരോദയം. ഇത്തവണ നടക്കുന്ന സ്കൂൾ  പെൺകുട്ടികളുടെ സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ തോമാപുരം  ഹയർ സെക്കൻ്ററി സ്കൂളിലെ ഇവിലിൻ തെരേസ സിജു കാസറഗോഡ് ജില്ലയ്ക്ക് വേണ്ടി ബൂട്ടണിയും. ചിറ്റാരിക്കാൽ ഉപജില്ലയിൽ നിന്നും ഫുട്ബോളിൽ ആദ്യമായാണ്  ഫുട്ബോളിൽ ഒരു വനിതാ താരം സംസ്ഥാന ചാമ്പ്യൻഷിപ്പിൻ്റെ ഭാഗമാകുന്നത്. ചെറുപുഴ കാക്കയംചാലിലെ സിജു ജോയ് യുടെയും അനിതാ സിജുവിൻ്റെയും മകളാണ് തോമാപുരം ഹയർ സെക്കൻ്ററി സ്കൂളിൽ പഠിക്കുന്ന ഈവിലിൻ . സീനിയർ / ജൂനിയർ /സബ് ജൂനിയർ വിഭാഗത്തിലും ഉപജില്ലയിൽ  പെൺകുട്ടികളുടെ  ടീമുകൾ മത്സരത്തിനിറങ്ങിയിരുന്നു. സബ്ജൂനി നിയർ വിഭാഗത്തിൽ തോമാപുരം ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും സ്കൂളിൽ നിന്നും 8പെൺകുട്ടികളും രണ്ട് ആൺകുട്ടികളും ജില്ലാ മത്സരത്തിൽ ഭാഗമായിരുന്നു. ഫുട്ബോൾ രംഗത്ത് മികച്ച നേട്ടങ്ങൾ വരും വർഷങ്ങളിൽ തോമാപുരം സ്കൂൾ നേടുമെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. റോബർട്ട് മാസ്റ്റർ ആണ് തോമാ പുരത്തിൻ്റെ കായികാധ്യാപകൻ.

No comments