കൊച്ചിയിൽ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ 24കാരി കുഴഞ്ഞ് വീണ് മരിച്ചു
കൊച്ചി: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ 24കാരി കുഴഞ്ഞുവീണു മരിച്ചു. കൊച്ചി എളമക്കരയിലാണ് സംഭവം. ആർഎംവി റോഡ് ചിറക്കപ്പറമ്പിൽ ശാരദ നിവാസിൽ വി.എസ്. രാഹുലിന്റെ ഭാര്യ അരുന്ധതിയാണ് മരിച്ചത്. ട്രേഡ് മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വയനാട് സ്വദേശിയാണ് അരുന്ധതി. എട്ട് മാസം മുമ്പാണ് വിവാഹം കഴിഞ്ഞത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വയനാട്ടിലെ വീട്ടിലേക്ക് കൊണ്ടുപോകും.
No comments