കോളിച്ചാൽ - പാണത്തൂർ റോഡ് പണി വൈകുന്നു പ്രതിഷേധം ശക്തമാക്കുന്നു മലയോരം സമരത്തിലേക്ക്
പാണത്തൂർ : മലനാട് വികസന സമിതിയുടെ നേതൃത്വത്തിൽ, പ്രത്യക്ഷ സമരത്തിന് നാന്ദി കുറിച്ചു കൊണ്ട് സെപ്റ്റംബർ 20 ന് വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് വിപുലമായ ജനകീയ കൺവെൻഷൻ വിളിച്ചു ചേർക്കാൻ, ഇന്നലെ ബളാന്തോട് ക്ഷീരോത്പാദക സഹകരണ സംഘം ഓഡിറ്റോറിയത്തിൽ ചേർന്ന കൂടിയാലോചന യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
യോഗത്തിൽ മലനാട് വികസന സമിതി ചെയർമാൻ ആർ.സൂര്യനാരായണ ഭട്ട് അധ്യക്ഷത വഹിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ്, യോഗ നടപടികൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പി.എം കുര്യാക്കോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ , ലതാ ജി അരവിന്ദ്,സുപ്രീയ ശിവദാസ്, ജനപ്രതിനിധി കെ കെ വേണുഗോപാൽ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽസെക്രട്ടറി കെ.ജെ ജോസ്, എന്നിവർ സംസാരിച്ചു. സിപിഐ എം ലോക്കർ സെക്രട്ടറി പി രഘുനാഥ്, കോൺഗ്രസ് നേതാവ് ജോണി തോലമ്പുഴ,മുൻ പഞ്ചായത്ത് അംഗം ശ്രീ ജോർജ് ഐസക്, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് പി കുഞ്ഞികൃഷ്ണൻ കൃഷ്ണാസ്, സീനിയർ സിറ്റിസൺ ഫോറം സംസ്ഥാന സെക്രട്ടറി ജോർജ് വർഗീസ്,കെ പദ്മനാഭൻ മാച്ചിപ്പള്ളി,പി പി ഗോപാലകൃഷ്ണൻ മാസ്റ്റർ,എൻ ചന്ദ്രശേഖരൻ നായർ, മലനാട് വികസന സമിതി എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും സാമൂഹിക പ്രവർത്തകനുമായ അജി ജോസഫ് പാണത്തൂർ,ലയൺസ് ക്ലബ് ഭാരവാഹി സെബാൻ കാരക്കുന്നേൽ, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ജോസ് കോളിച്ചാൽ, ഗിരീഷ് ടിം, സാം ശ്രീധർ,കെ വേലായുധൻ, ഓട്ടോ -ടാക്സി തൊഴിലാളി യൂണിയൻ നേതാക്കളായ സി ജനാർദ്ദനൻ പാണത്തൂർ, ഗോപി പനത്തടി എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
സെപ്റ്റംബർ 20 ന് വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് ബളാന്തോട് ക്ഷീരോത്പാദക സഹകരണ സംഘം ഓഡിറ്റോറിയത്തിൽ ജനകീയ കൺവെൻഷൻ വിളിച്ചു ചേർക്കാനും, ധനകാര്യ മന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവരുടെ ശ്രദ്ധയിൽ ഹോസ്ദുർഗ്ഗ് പാണത്തൂർ സ്റ്റേറ്റ് ഹൈവേയുടെ നിലവിലുള്ള സ്ഥിതി ബോധ്യപ്പെടുത്തി അടിയന്തര പരിഹാരം കാണാൻ ഒരു പ്രതിനിധി സംഘത്തെ പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, മലനാട് വികസന സമിതി ചെയർമാൻ എന്നിവരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് അയക്കാനും തീരുമാനിച്ചു. സെപ്റ്റംബർ 13 ന് കാഞ്ഞങ്ങാട് എംഎൽഎ ശ്രീ ഇ ചന്ദ്രശേഖരനെ കണ്ട്, പ്രതിനിധി സംഘത്തോടൊപ്പം മാന്ത്രിമാരെ കാണാൻ നേതൃത്വം നൽകണമെന്ന് അഭ്യർത്ഥിക്കുവാനും, ഒക്ടോബർ 2 ന് മലനാട് വികസന സമിതിയുടെ നേതൃത്വത്തിൽ പനത്തടി ഗ്രാമപഞ്ചായത്ത് ഭരണസമിതി പിന്തുണയോടെ, മലയോര മേഖലയോട് കാണിക്കുന്ന അവഗണനെയ്ക്കെതിരെ പ്രതിഷേധ സമരം ശക്തമാക്കാനും തീരുമാനിച്ചു. സാമൂഹിക രാഷ്ടീയ സന്നദ്ധ സംഘടനാ പ്രതിനിധികളും ഓട്ടോ ടാക്സി തൊഴിലാളികളുടെ നേതാക്കൾ എന്നിവരുൾപ്പെടെ വലിയ ജനപങ്കാളിത്തം മലനാട് വികസന സമിതി സമര പ്രക്ഷോഭ കൂടിയാലോചന യോഗത്തിൽ ഉണ്ടായിരുന്നു .
മലനാട് വികസന സമിതി ജനറൽ സെക്രട്ടറി ബി അനിൽ കുമാർ സ്വാഗതവും, എക്സിക്യൂട്ടീവ് അംഗം രാജീവ് തോമസ് കണിയാന്തറ നന്ദിയും പറഞ്ഞു. തുടർന്ന് അധ്യക്ഷൻ യോഗ നടപടികൾ പൂർത്തിയാക്കി.
No comments