കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ (KSPPWA) വെള്ളരിക്കുണ്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അനുമോദന സമ്മേളനം സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട് : കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ (KSPPWA) വെള്ളരിക്കുണ്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി വീണ്ടും തെരെഞ്ഞെടുക്കപ്പെട്ട ശ്രീ. ബാലകൃഷ്ണൻ കല്ലറ, സംസ്ഥാന ഓഡിറ്ററായി തെരെഞ്ഞെടുക്കപ്പെട്ട ശ്രീ. പി അസ്സിനാർഎന്നിവർക്ക് ഊഷ്മളമായ സ്വീകരണം നൽകി അനുമോദിച്ചു. കൂടാതെ സംഘടനാ പ്രവർത്തന മികവിന് സംസ്ഥാന കമ്മിറ്റിയുടെ മികച്ച ജില്ലയ്ക്കുള്ള ട്രോഫി കരസ്ഥമാക്കിയ KSPPWA കാസറഗോഡ് ജില്ലാ കമ്മിറ്റി ഭാരവാഹികളേയും തദവസരത്തിൽ അനുമോദിച്ചു ഉപഹാര സമർപ്പണം നടത്തി. ജില്ലാ പ്രസിഡന്റിന്റെ ചുമതലയുള്ള ശ്രീ പി അസ്സിനാർ അനുമോദന സമ്മേളനം ഉത്ഘാടനം ചെയ്തു.പുതുതായി സംഘടനയിലേക്ക് വന്ന ശ്രീ. പി കെ സുധാകരനെ യൂണിറ്റ് പ്രസിഡന്റ് ശ്രീ. എം ഡി. ദേവസ്യ ഹാരാർപ്പണം ചെയ്ത് സ്വീകരിച്ചു.
യൂണിറ്റ് പ്രസിഡന്റ് ശ്രീ. എം. ഡി. ദേവസ്യ അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി സി വി ശ്രീധരൻ സ്വാഗതം ആശംസിച്ചു.ബാലകൃഷ്ണൻ കല്ലറ മുഖ്യ പ്രഭാഷണം നടത്തി. KSPPWA ജില്ലാ സെക്രട്ടറി ശ്രീ കെ എം വിജയൻ, ജില്ലാ ട്രഷറർ കെ മാധവൻ, പി വി വേണുഗോപാൽ, എ പി. ജയകുമാർ,കുഞ്ഞിക്കണ്ണൻ മുണ്ടേൽ, ഹരിഗോവിന്ദൻ, സുരേന്ദ്രൻ,ജയരാജൻ വിവിധ യൂണിറ്റ് ഭാരവാഹികൾ എന്നിവർ സംസാരിച്ചു യൂണിറ്റ് ജോയിന്റ് സെക്രട്ടറി ശ്രീ . ജോസ് എം എ നന്ദി രേഖപ്പെടുത്തി.
No comments