കാസർഗോഡ് ഉപ്പള ടൗണിലെ എടിഎമ്മിലേക്ക് കൊണ്ടുവന്ന 50 ലക്ഷം കവർന്ന കേസ്; പ്രതികളിലൊരാളെ പൊലീസ് സാഹസീകമായി പിടികൂടി
ഉപ്പള ടൗണിലെ ആക്സിസ് ബാങ്കിന്റെ എടിഎം കൗണ്ടറില്‍ നിറക്കാനായി കൊണ്ടുവന്ന 50 ലക്ഷം രൂപ പട്ടാപ്പകല്‍ വാനില്‍ നിന്ന് കവര്‍ച്ച ചെയ്ത കേസിലെ ഒരു പ്രതിയെ മഞ്ചേശ്വരം പൊലീസ് സാഹസീകമായി പിടികൂടി. തമിഴ്നാട് സ്വദേശി മുത്തുകുമരന്‍ എന്ന മുത്തുവിനെയാണ് കാസര്‍ഗോഡ് ഡിവൈഎസ്പി സി.കെ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ മഞ്ചേശ്വരം സിഐ ടോള്‍സണ്‍ ജോസഫും സംഘവും തിരിച്ചിറപ്പള്ളി രാംജിനഗറില്‍ വെച്ച് പിടികൂടിയത്. 2024 മാര്‍ച്ച് 27-നായിരുന്നു കേസിനാസ്പദമായ കവര്‍ച്ച.
No comments