കാപ്പ നിയമം ലംഘിച്ച് ജില്ലയിലെത്തിയ പ്രതിയെ നീലേശ്വരം പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു
നീലേശ്വരം : കാപ്പ നിയമം ലംഘിച്ച് കാസര്‍ഗോഡ് ജില്ലയിലെത്തിയ പ്രതി വീണ്ടും അറസ്റ്റില്‍. നീലേശ്വരം കരുവളത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുകയായിരുന്ന പി.വിഷ്ണുവിനെയാണ് (26) നീലേശ്വരം ഇന്‍സ്പെക്ടര്‍ വിപിന്‍ ജോയിയുടെ നേതൃത്വത്തില്‍ എസ്ഐ മധുസൂദനന്‍ മടിക്കൈ, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുരേന്ദ്രന്‍, രാജേഷ്, ഹോംഗാര്‍ഡ് ഗോപി, ഡ്രൈവര്‍ പ്രദീപന്‍ എന്നിവരടങ്ങിയ സംഘം പിടികൂടിയത്. മോഷണം, അടിപിടി, കഞ്ചാവ്, മയക്കുമരുന്ന്, കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങി ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 14-ഓളം കേസുകളില്‍ പ്രതിയാണ് വിഷ്ണു.
No comments