Breaking News

ഈ വർഷത്തെ സപ്ലൈകോ ഓണം മേള സെപ്റ്റംബർ അഞ്ചു മുതൽ


തി​രു​വ​ന​ന്ത​പു​രം: സ​പ്ലൈ​കോ​യു​ടെ ഈ ​വ​ർ​ഷ​ത്തെ ഓ​ണം മേ​ള സെ​പ്‌​റ്റം​ബ​ർ അ​ഞ്ചി​ന്‌ വൈ​കീ​ട്ട്‌ അ​ഞ്ചി​ന്‌ കി​ഴ​ക്കേ​ക്കോ​ട്ട ഇ.​കെ. നാ​യ​നാ​ർ പാ​ർ​ക്കി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. 10 മു​ത​ൽ 50 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വി​ലാ​ണ്‌ ഓ​ണം ഫെ​യ​റി​ൽ വി​ൽ​പ​ന. വ​യ​നാ​ട്‌ ദു​ര​ന്ത​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ണം വി​പ​ണി​യി​ൽ ആ​ഘോ​ഷ​ങ്ങ​ളു​ണ്ടാ​കി​ല്ല. ക​ർ​ഷ​ക​രി​ൽ​നി​ന്ന് സം​ഭ​രി​ക്കു​ന്ന കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കും. ഓ​ണം പ്ര​മാ​ണി​ച്ച്‌ 300 കോ​ടി​യു​ടെ സാ​ധ​ന​ങ്ങ​ൾ​ക്കാ​യി പ​ർ​ച്ചേ​സ്‌ ഓ​ർ​ഡ​ർ ന​ൽ​കി​യെ​ന്നും മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.


ഈ​മാ​സം ഒ​മ്പ​തു മു​ത​ൽ റേ​ഷ​ൻ​ക​ട​ക​ളി​ലൂ​ടെ ഓ​ണ​ക്കി​റ്റ്‌ വി​ത​ര​ണം ആ​രം​ഭി​ക്കും. വ​യ​നാ​ട് ദു​ര​ന്ത​ബാ​ധി​ത മേ​ഖ​ല​യി​ലെ എ​ല്ലാ റേ​ഷ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കും സൗ​ജ​ന്യ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്യും. ക്ഷേ​മ​സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക്‌ 10 മു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ കി​റ്റ്‌ നേ​രി​ട്ട്‌ സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കും. വെ​ള്ള, നീ​ല കാ​ർ​ഡു​കാ​ർ​ക്കാ​യി 10 കി​ലോ ച​മ്പാ​വ​രി കി​ലോ​യ്‌​ക്ക്‌ 10 രൂ​പ 90 പൈ​സ്‌ നി​ര​ക്കി​ൽ റേ​ഷ​ൻ ക​ട​ക​ളി​ലൂ​ടെ വി​ത​ര​ണം ചെ​യ്യും. 52.38 ല​ക്ഷം പേ​ർ​ക്കാ​ണ്‌ ഇ​തി​ന്റെ ഗു​ണം ല​ഭി​ക്കു​ക. ആ​റ്‌ ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി ശ​ബ​രി സി​ഗ്​​നേ​ച്ച​ർ കി​റ്റും ഓ​ണ​ക്കാ​ല​ത്ത്‌ വി​പ​ണി​യി​ലു​ണ്ടാ​കും. ഓ​ണ​ത്തി​നു മു​മ്പാ​യി തി​രു​വ​ന​ന്ത​പു​ര​ത്തെ കോ​ട്ടൂ​ർ, ക​ളി​പ്പാം​കു​ളം, അ​യി​രൂ​പ്പാ​റ, കു​ട​പ്പ​ന​മൂ​ട്, എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​പ്ലൈ​കോ​യു​ടെ പു​തി​യ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളും പോ​ത്ത​ൻ​കോ​ട് സി​വി​ൽ സ്‌​റ്റേ​ഷ​ൻ ബി​ൽ​ഡി​ങ്ങി​ൽ സ​പ്ലൈ​കോ മാ​വേ​ലി സ്‌​റ്റോ​റും ആ​രം​ഭി​ക്കും.

No comments