ഉദുമ പളളത്ത് ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞ് വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം
കളിക്കുന്നതിനിടയില്‍ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണുണ്ടായ അപകടത്തില്‍ പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. ഉദുമ പളളം തെക്കേക്കരയിലെ മാഹിന്‍ റാസിയുടെ മകന്‍ അബുതാഹിര്‍ (രണ്ടര) ആണ് മരണപ്പെട്ടത്. മാങ്ങാട് കൂളിക്കുന്നിലെ ബന്ധു വീട്ടിലേക്ക് വിരുന്നുവന്നതായിരുന്നു. ബുധനാഴ്ച്ച രാവിലെയായിരുന്നു അപകടം. ഉടന്‍ ഉദുമയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് കാസര്‍കോട് സ്വകാര്യാശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉമ്മ: റഹീമ
No comments