Breaking News

ഹൃദയാഘാതം മൂലം പെരുമ്പട്ട സ്വദേശിയായ യുവാവ് കുവൈത്തിൽ മരണപ്പെട്ടു


കുന്നുംകൈ : പെരുമ്പട്ട ആമ്പിലേരി കെ.പി സയ്ദ്ന്റെ മകൻ മുഹമ്മദ് ശാഫി മൗലാകിരിയത്ത് (49) ഹൃദയാഘാതം മൂലം കുവൈറ്റിൽ മരണപെട്ടു.

ഡ്രൈവർ ജോലി ചെയ്യുന്ന ശാഫിയെ രാവിലെ നെഞ്ച് വേദനയെ തുടർന്ന് കൂടെ ജോലിചെയ്യുന്ന സുഹൃത്ത് ഉടനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഒരു മാസം മുമ്പാണ് ലീവ് കഴിഞ് വീണ്ടും ഗൾഫിലേക്ക് പോയത് .

മൗലാക്കിരിയത്ത് ആസിയയാണ് മാതാവ്.

ഭാര്യ ഹസീന (തട്ടുമ്മൽ), മക്കൾ .ശമ്മാസ്, സഅദിയ്യ, സഅദ്.

സഹോദരങ്ങൾ  , റാഷിദ് (സൗദി), റഷീദ (പോത്താംകണ്ടം) , തമീം (ഷാർജ), റസിലത്ത് (ചെറുവത്തൂർ) , റിയാദ് (അജ്‌മാൻ).

മൃതദേഹം എത്രയും പെട്ടെന്ന് തന്നെ നാട്ടിൽ എത്തിക്കുവാനുള്ള ശ്രമത്തിലാണ് കുവൈത്ത് കെ.എം.സി.സിയോടൊപ്പം നാട്ടുകാരും സുഹൃത്തുക്കളും 


No comments