വീരചരമം പ്രാപിച്ച പോലീസ് സേനാംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ച് പോലീസ് സ്മൃതി ദിനം ആചരിച്ചു ജില്ലാ പോലീസ് മേധാവി ശില്പ ഡി ഐ പി എസ് പുഷ്പചക്രം അർപ്പിച്ച് ആദരാഞ്ജലി നൽകി
കാസർഗോഡ് : വീരചരമം പ്രാപിച്ച പോലീസ് സേനാംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ച് പോലീസ് സ്മൃതി ദിനം ആചരിച്ചു. കാസറഗോഡ് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ 2024 ഒക്ടോബർ 21-ന് ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന അനുസ്മരണ പരേഡിൽ, ജില്ലാ പോലീസ് മേധാവി ശ്രീമതി ശില്പ ഡി ഐ പി എസ് പുഷ്പചക്രം അർപ്പിച്ച് ആദരാഞ്ജലി നൽകി.
2023 സെപ്റ്റംബർ 1 മുതൽ 2024 ഓഗസ്റ്റ് 31 വരെ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ജീവൻ ബലിയർപ്പിച്ച 214 സേനാംഗങ്ങളുടെ പേരുവിവരങ്ങൾ വായിച്ച്, പ്രത്യേകമായി ആദരിച്ചിരിന്നു. 1959-ലെ ഇന്ത്യ-ചൈന യുദ്ധത്തിന്റെ ഭാഗമായ ലഡാക്കിലെ ഹോട്ട് സ്പ്രിംഗ്‌സിൽ, ചൈനീസ് സൈന്യത്തിന്റെ ആക്രമണത്തിൽ വീരമൃത്യു വരിച്ച 10 സൈനികരുടെ സ്മരണാർത്ഥം, 1960 മുതൽ ഒക്ടോബർ 21 പോലീസ് സ്മൃതി ദിനമായി ആചരിക്കപ്പെടുന്നു.
അനുസ്മരണ ചടങ്ങിൽ അഡീഷണൽ എസ്.പി ബാലകൃഷ്ണൻ നായർ പി , ഡിവൈഎസ്പിമാരായ സുനിൽ കുമാർ സി കെ , മനോജ് വി വി , സുനിൽ കുമാർ എം, ജോൺസൺ കെ ജെ ,ചന്ദ്രകുമാർ എസ്, ഉത്തംദാസ് ടി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.
No comments