Breaking News

സിപിഐഎം കാലിച്ചാനടുക്കം ലോക്കൽ സമ്മേളനം സമാപിച്ചു സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു


ബാനം : സിപിഐഎം 24ആം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായുള്ള കാലിച്ചാനടുക്കം ലോക്കൽ പ്രതിനിധി സമ്മേളനം  ഒക്ടോബർ 11ാം തീയതി  ബാനം  എ നാരായണൻ നഗറിൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ 13 അംഗ ലോക്കൽ കമ്മിറ്റിയേയും എം.അനീഷ് കുമാറിനെ സെക്രട്ടറിയായും ഏകകണ്ഠമായി തെരഞ്ഞെടുത്തു.

സമ്മേളനത്തിന് സമാപനം കുറിച്ച് കൊണ്ട് ഒക്ടോബർ 12 ന് കമ്മാടം ജംഗ്ഷനിൽ നിന്ന് ബാൻഡ് വാദ്യത്തിൻ്റേയും റെഡ് വളണ്ടിയർ മാർച്ചിൻ്റേയും അകമ്പടിയോടുകൂടി 24-ാം പാർട്ടി കോൺഗ്രസിനെ പ്രതിനിധാനം ചെയ്ത് കൂറ്റൻ പതാക ഏന്തിയ കേരളീയ വേഷമണിഞ്ഞ 24 വനിതാ വളണ്ടിയർമാരുമായി ആയിരത്തോളം ബഹുജനങ്ങൾ അണിനിരന്ന പ്രകടനവും റാലിയും നടന്നു. ബാനത്ത് കൊടിയേരി ബാലകൃഷ്ണൻെറ നാമധേയത്തിൽ പ്രത്യേകം തയ്യാറാക്കിയ പൊതു സമ്മേളന നഗരിയിൽ നടന്ന പൊതുസമ്മേളനം കെ. പി സതീഷ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എം. അനീഷ് കുമാർ അദ്ധ്യക്ഷനായി.  സംഘാടക സമിതി ചെയർമാൻ കെ.എൻ ഭാസ്കരൻ സ്വാഗതം പറഞ്ഞു. ഏരിയാ കമ്മിറ്റി അംഗങ്ങളായ ബാനം കൃഷ്ണൻ, ടി.വി. ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

No comments