സി പി ഐ (എം) കിനാനൂർ ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി ചോയ്യങ്കോട്ട് യുവജന-വിദ്യാത്ഥി-മഹിളാ സമ്മേളനം നടത്തി
ചോയ്യങ്കോട്: സി പി ഐ (എം) കിനാനൂർ ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി ചോയ്യങ്കോട്ട് യുവജന - -വിദ്യാത്ഥി-മഹിളാ സമ്മേളനം നടത്തി. കെ എസ് ടി എ സംസ്ഥാനക്കമ്മറ്റിയംഗം കെ.ജെ. ഷൈൻ ടീച്ചർ ഉൽഘാടനം ചെയ്തു .പി. ധന്യ അധ്യക്ഷയായി. സ്പെഷൽ സ്കൂൾ സംസ്ഥാന കലോത്സവത്തിൽ ലളിത ഗാനത്തിൽ ഒന്നാം സ്ഥാനം നേടിയ യഥുന മനോജിനുള്ള ഉപഹാരം ഷൈൻ ടീച്ചർ വീതരണം ചെയ്തു പാറക്കോൽ രാജൻ , കെ.കുമാരൻ, ഷൈമ്മ ബെന്നി, കെ.രാജൻ, കെ.കൃപേഷ് , അനന്തു മോഹൻ , നിരജ്ഞൻ.എം, കെ.പിവേണുഗോപാൻ,വി.കുഞ്ഞിരാമൻ, എന്നിവർ സംസാരിച്ചു. പി.ടി.വിജിനേഷ് സ്വാഗതം പറഞ്ഞു
No comments