Breaking News

സി പി ഐ എം കോടോം ലോക്കൽ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം


സി പി ഐ എം കോടോം ലോക്കൽ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം
സി പി ഐ എം 24-ാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായുള്ള കോടോം ലോക്കൽ സമ്മേളനം കോടോത്ത് സ: ഏ കെ നാരായണൻ നഗറിൽ തുടക്കം കുറിച്ചു.മുതിർന്ന പ്രവർത്തകൻ സ: ടി കോരൻ പതാക ഉയർത്തി. സി പി ഐ എം കാസർഗോഡ് ജില്ല സെക്രട്ടറിയേറ്റ് മെമ്പർ സ: വി വി രമേശൻ ഉദ്ഘാടനം ചെയ്തു. സ:പി കുഞ്ഞികൃഷ്ണൻ, കെ മാധവൻ, പി ശ്രീജ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു.സംഘാടക സമിതി കൺവീനർ കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ സ:ഇ ജെ ജോസഫ് രക്തസാക്ഷി പ്രമേയവും സ: ടി കെ നാരായണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. 65 സമ്മേളന പ്രതിനിധികളും 13 ലോക്കൽ കമ്മിറ്റി അംഗങ്ങളും രണ്ട് ജില്ല കമ്മിറ്റി അംഗങ്ങളും  അഞ്ച് ഏരിയ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 85 സഖാക്കൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു. നാളെ വൈകിട്ട് 4 മണിക്ക് മേക്കോടോം, എരുമക്കുളം എന്നീ കേന്ദ്രങ്ങളിൽ നിന്നും ആരംഭിക്കുന്ന ബഹുജന പ്രകടനത്തോടെ കാഞ്ഞിരത്തുംകാൽ സ: കെ കുഞ്ഞിരാമൻ നഗറിൽ നടക്കുന്ന പൊതുസമ്മേളനത്തോടെ സമ്മേളനത്തിന് പരിസമാപ്തികുറിക്കും

No comments