ആദ്ധ്യാത്മിക പണ്ഡിതൻ ഭാഗവതാചാര്യൻ ഉദിത് ചൈതന്യജിയുടെ അദ്ധ്യാത്മിക പ്രഭാഷണം ഇന്ന്; പാണത്തൂർ ശ്രീ അയ്യപ്പക്ഷേത്രത്തിൽ വൈകിട്ട് 7 മണിക്കാണ് പരിപാടി
പാണത്തൂർ : പാണത്തൂർ കാഞ്ഞിരത്തിങ്കാൽ ശ്രീ അയ്യപ്പക്ഷേത്രത്തിലെ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി സുപ്രസിദ്ധ ആധ്യാത്മിക പണ്ഡിതൻ ഭാഗവതാചാര്യൻ ശ്രീമൻ ഉദിത് ചൈതന്യ ജിയുടെ അദ്ധ്യാത്മിക പ്രഭാഷണം ഇന്ന് വൈകുന്നേരം 7 മണിക്ക്
ക്ഷേത്രത്തിൽ നടക്കും. കേരളത്തിനകത്തും വിദേശങ്ങളിലും ആയി നിരവധി അദ്ധ്യാത്മിക സദസ്സുകളും, ഭാഗവത സപ്താഹങ്ങളും നടത്തുന്ന അദ്ധ്യാത്മിക പണ്ഡിതനാണ് ശ്രീമൽ ഉദിത് ചൈതന്യ ജി. 5 മണി മുതൽ ദീപ സമർപ്പണവും സർവൈശ്വര്യ വിളക്ക് പൂജയും
നടക്കും.
No comments