കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസിൻ്റെ നേതൃത്വത്തിൽ കോയിത്തട്ടയിൽ ഇന്ദിരാ ഗാന്ധി അനുസ്മരണ ചടങ്ങ് നടന്നു
കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസിൻ്റെ നേതൃത്വത്തിൽ കോയിത്തട്ടയിൽ ഇന്ദിരാജി അനുസ്മരണ ചടണ്ട് കാഞ്ഞങ്ങാട് നിയോജക മണ്ഡലം UDF കൺവീനർ സി.വി.ഭാവനൻ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് വൈസ്പ്രസിഡൻ്റ് അജയൻ വേളൂർ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ഉമേശൻ വേളൂർ , മുൻ മണ്ഡലം പ്രസിഡൻ്റ് എം വി പത്മനാഭൻ, മണ്ഡലം ഭാരവാഹികളായ ബാലഗോപാലൻ കാളിയാനം, ജനാർദ്ദനൻകക്കോൾ, മേരികുട്ടി മാത്യ, ഹമീദ് കാലിച്ചാമരം, ബൂത്ത്, വാർഡ് പ്രസിഡൻ്റ്മാരായ അശേകൻ ആറളം,ഷെരീഫ് കാരാട്ട്,സിന്ധു വിജയകുമാർ, കുഞ്ഞമ്പു പെരിങ്ങാനം, എ നാരായണൻ , എ.വി രാജൻ, തമ്പാൻ കരിമ്പിൽ, ടോമി മണിയഞ്ചിറ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ വാർഡ് പ്രസിഡണ്ട് മാരുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.
No comments