സിപിഐ (എം) തായന്നൂർ ലോക്കൽ സമ്മേളനം നടന്നു സിപിഐ (എം) സംസ്ഥാന കമ്മറ്റിയംഗം സി.എച്ച് കുഞ്ഞമ്പു എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു
സിപിഐ (എം) തായന്നൂര്‍ ലോക്കല്‍ സമ്മേളനം സ:കുഞ്ഞിക്കണ്ണന്‍ നഗര്‍ തായന്നൂരില്‍ നടന്നു. സിപിഐ (എം) സംസ്ഥാന കമ്മറ്റിയംഗം സി.എച്ച് കുഞ്ഞമ്പു എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇ.ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ ജില്ലാ കമ്മറ്റിയംഗങ്ങളായ സി.ബാലന്‍, എം.വി കൃഷ്ണന്‍ ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണന്‍, ഏരിയ കമ്മറ്റിയംഗങ്ങളായ പി.ജി മോഹനന്‍, എം.സി മാധവന്‍, പി രാമചന്ദ്രന്‍, ഷാലുമാത്യു , പി.ദാമോധരന്‍, ടി.വി ജയചന്ദ്രന്‍, ബാനം കൃഷ്ണന്‍, രജനി കൃഷ്ണന്‍, യു.തമ്പാന്‍, യു.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി പി ഗംഗാധരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ പി.കരുണാകരന്‍ സ്വാഗതം പറഞ്ഞു.
No comments