കോട്ടമല എം.ജി.എം യു.പി സ്കൂളിൽ സ്തനാർബുദ ക്യാമ്പും പരിശോധനയും സംഘടിപ്പിച്ചു കോമഡി ഉൽസവം താരം സലീഷ് കൊടുങ്ങല്ലൂർ മുഖ്യാഥിതിയായി
നർക്കിലക്കാട് : കാൻസറിനെ അടുത്തറിയുക എന്നത് ഇന്നത്തെ കാലഘട്ടത്തിൻ്റെ ആവശ്യകതയായി മാറിയിരിക്കുകയാണ്.
പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റി, വ്യാപാരി വ്യവസായി ഏകോപന സമിതി, വരക്കാട് എൻ.എസ്.എസ് യൂണിറ്റ് എന്നിവരുടെ സഹകരണത്തോടെ സ്തനാർബുദ ക്യാമ്പും പരിശോധനയും കോട്ടമല എം.ജി.എം യു .പി സ്കൂളിൽ നടന്നു. കണ്ണൂർ
മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ മെഡിക്കൽ ഓഫീസർ ഡോ. ഹർഷ ഗംഗാധരൻ സ്തനാർബുദ കാൻസറിനെക്കുറിച്ച് വിശദമായി ക്ലാസെടുത്തു.
ക്ലാസിന് ശേഷം സ്തനാർബുദ രോഗികൾക്കും രോഗ സാധ്യതയുള്ളവർക്കും ഡോക്ടറുടെ സേവനം ലഭ്യമായി തികച്ചും സൗജന്യമായി സംഘടിപ്പിച്ച പ്രോഗ്രാമിൽ പ്രതീക്ഷയുടെ പ്രസിഡൻ്റ് സുധീഷ് കെ.കെ അധ്യക്ഷനായി. നർക്കിലക്കാട് ഫാമിലി ഹെൽത്ത് സെൻ്റർ മെഡിക്കൽ ഓഫിസർ
ഡോ. അലോക് ബി രാജ് ഉദ്ഘാടനം ചെയ്തു. NSS യൂണിറ്റ് ഇൻചാർജ് ശ്രീമതി കവിത ടീച്ചർ ആശംസയർപ്പിച്ച ചടങ്ങിന് വ്യാപാരി വ്യവസായി ഏകോപന സമിതി നർക്കിലക്കാട് യൂണിറ്റ് പ്രസിഡൻറ് ശ്രീ. ബർക്ക്മെൻസ് ജോർജ് സ്വാഗതവും VKS HSS പ്രിൻസിപ്പാൾ ശ്രീമതി റെമിമോൾ ജോസഫ് നന്ദിയും പറഞ്ഞു.
പ്രോഗ്രാമിനിടയിൽ ചിരിപടർത്തി കോമഡി ഉൽസവ താരം സലീഷ് കൊടുങ്ങല്ലൂർ അതിഥിയായെത്തിയത് എല്ലാവരിലും കൗതുകമുണർത്തി
No comments