Breaking News

നിയമലംഘനത്തിനുള്ള പിഴ അടക്കാൻ ബാക്കിയുള്ളവർക്ക് അവസരം ; കാസർഗോഡ് ജില്ലാ പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി ഇ-ചലാൻ അദാലത്ത് സംഘടിപ്പിക്കുന്നു


കാസർഗോഡ് : കേരള പോലീസും മോട്ടോർ വാഹന വകുപ്പും ഇ - ചലാൻ മുഖേന നൽകിയിട്ടുള്ള നിയമലംഘനത്തിനുള്ള പിഴകളിൽ യഥാസമയം പിഴ അടക്കാൻ സാധിക്കാത്ത ചലാനുകളും, നിലവിൽ കോടതിയിലുള്ള ചലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള എല്ലാ ചലാനുകളും തീർപ്പാക്കുന്നതിനായി കാസർഗോഡ് ജില്ലാ പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി ഇ-ചലാൻ അദാലത്ത് സംഘടിപ്പിക്കുന്നു. കാസർഗോഡ് മുനിസിപ്പൽ ടൗൺ ഹാളില്‍ വെച്ച് 2024 ഒക്ടോബർ 18, 19 തീയതികളിൽ സംഘടിപ്പിക്കുന്ന അദാലത്തിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ പൊതുജനങ്ങൾക്ക് നേരിട്ട് എത്തി പിഴ ഒടുക്കാവുന്നതാണ്. പിഴ ഒടുക്കുന്നതിന് എടിഎം കാർഡ്, യു.പി.ഐ സൗകര്യം മാത്രമേ ലഭ്യമാവുകയുള്ളു.
 

No comments