കാസർഗോഡ് : അണങ്കൂരിലെ ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തിൽ ജില്ലാ പഞ്ചായത്ത് അനുവദിച്ച ഡിജിറ്റൽ എക്സറേ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി മൃഗസംരക്ഷണം ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഓൺലൈനിൽ ഉദ്ഘാടനം നിർവഹിച്ചു ശിലാഫലകം അനാച്ഛാദനവും മൃഗസംരക്ഷണ കേന്ദ്രത്തിലെ പരിപാടികളുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ നിർവഹിച്ചു
No comments