Breaking News

ദേശീയ തയ്ക്വാൻഡ ചാമ്പ്യൻഷിപ്പിൽ ഇത്തവണയും സ്മൃതി മത്സരിക്കും ഭീമനടി കെഎസ്ഇബി ജീവനക്കാരൻ ഷാജു കെ മാധവന്റെ മകളാണ്




ഭീമനടി  :  ദേശീയ തയ്ക്വാൻഡക ചാമ്പായൻഷിപ്പിൽ ഇത്തവണയും സ്മൃതി അങ്കം വെട്ടും. സർവ്വകലാശാല ഇന്റർ കോളേജ് തയ്ക്വാൻഡോ ചാമ്പ്യൻഷിപ്പിൽ വനിതകളുടെ (67 കിലോ) വിഭാഗത്തിൽ സ്വർണം നേടിയാണ് പഞ്ചാബിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ നല്ലോംപുഴയിലെ സ്മൃതി കെ ഷാജു കച്ചമുറുക്കുന്നത്. കണ്ണൂർ എസ്എൻ കോളേജിൽ പി ജി വിദ്യാർത്ഥിയായ സ്മൃതി ഇത് മൂന്നാം തവണയാണ് ദേശീയ ചാമ്പ്യൻഷിപ്പിൽ ഇടം നേടുന്നത്. ലോക കരാട്ടേ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയാണ് ഈ മിടുക്കി കളിക്കളത്തിൽ തിളങ്ങി നില്ക്കുന്നത്. കരാട്ടെ ഇന്ത്യൻ ടീമിന്റെ പരിശീലകനും ഏഷ്യൻ റഫറിയുമായ ഭീമനടി കെഎസ്ഇബി ജീവനക്കാരൻ നല്ലോംപുഴയിലെ ഷാജു കെ മാധവന്റെയും കരാട്ടെ പരിശീലക സിന്ധുവിന്റെയും മകളാണ്. സഹോദരൻ സൂരജ് കെ മാധവനും കരാട്ടെ താരമാണ്

No comments