Breaking News

ഭീമനടി കമ്മാടത്ത്‌ അജ്ഞാത ജീവി 
 ആട്ടിൻകുട്ടിയെ കൊന്നു


ഭീമനടി : മൂന്ന് മാസം പ്രായമായ ആട്ടിൻകുട്ടിയെ അജ്ഞാത ജീവി കടിച്ചുകൊന്നു. കമ്മാടത്തെ എക്കച്ചിൽ തമ്പായിയുടെ ആട്ടിൻകുട്ടിയെയാണ് കടിച്ചുകൊന്ന നിലയിൽ കണ്ടത്. പറമ്പിൽ കെട്ടിയിരുന്ന തള്ളയാടിനോടൊപ്പം മേയാൻ വിട്ടിരുന്ന ആട്ടിൻകുട്ടിയുടെ കഴുത്തിൽ കടിച്ചാണ് കൊന്നത്. വിവരമറിഞ്ഞ് വനം വകുപ്പ് .ഉദ്യോഗസ്ഥരും ചിറ്റാരിക്കാൽ പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയെന്ന്‌ നാട്ടുകാർ സംശയം പ്രകടിപ്പിച്ചതോടെ സ്ഥലത്ത് വനം വകുപ്പ് സിസിടിവി ക്യാമറ സ്ഥാപിച്ചു. നാല് ദിവസം മുമ്പ് ഇതിനടുത്ത പൂങ്ങോട് പുലിയെ കണ്ടതായി വാർത്ത പരന്നിരുന്നു. ഓൺലൈൻ ഡെലിവറി നടത്തുന്ന യുവാവാണ്‌ പുലിയെ കണ്ടെന്ന് നാട്ടുകാരെ അറിയിച്ചത്‌. എന്നാൽ വനംവുകപ്പ് കാൽപാട്‌ നിരീക്ഷിച്ച് അത് കട്ടുപൂച്ചയാണ് എന്ന് അറിയിച്ചു. 

അതിനിടെ സോഷ്യൽ മീഡിയയിൽ കൂടി കമ്മാടത്തെ പുലിയെന്ന രീതിയിൽ കടുവയുടെ വ്യാജചിത്രം പ്രചരിപ്പിച്ചിരുന്നു ഇത്തരം  വ്യാജപ്രചാരണങ്ങൾ നടത്തി ജനങ്ങളെ ഭീതിയിലാഴ്ത്തിയാൽ അത്തരക്കാർക്കെതിരെ കർശനനടപടി എടുക്കുമെന്ന് ഫോറെസ്റ്റ് അധികൃതർ അറിയിച്ചു.


No comments