Breaking News

കഞ്ചാവും എംഡിഎംഎയുമായി ആലപ്പുഴയിൽ കാസർകോട് സ്വദേശി പിടിയിൽ


ആലപ്പുഴ: കലവൂരിൽ കഞ്ചാവും എംഡിഎംഎയുമായി യുവാവ് പിടിയിൽ. കാസർഗോഡ് സ്വദേശിയായ അബൂബക്കർ സിദ്ദിക്കിയാണ് എക്സൈസിൻ്റെ പിടിയിലായത്. 1.417 കിലോ കഞ്ചാവും 4.1058 ഗ്രാം എംഡിഎംഎയും ഇയാളിൽനിന്ന് പിടിച്ചെടുത്തു. കാസർഗോഡ് നിന്ന് വൻതോതിൽ മയക്കുമരുന്ന് കടത്തുന്ന റാക്കറ്റിലെ അംഗമാണ് ഇയാൾ. ആലപ്പുഴ എക്സൈസ് ഇൻസ്‌പെക്ടർ ജി ഫെമിൻ അസി. എക്‌സൈസ് ഇൻസ്‌പെക്ടർമാരായ സി.വി. വേണു, ഇ.കെ. അനിൽ, പി. വിജയകുമാർ, ഷിബു പി. ബെഞ്ചമിൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വർഗീസ് പയസ്, ഗോപികൃഷ്ണൻ, വി.ബി. വിപിൻ, സിവിൽ എക്‌സൈസ് ഡ്രൈവർ വർഗീസ്, സൈബർ സെൽ അംഗങ്ങളായ ബി.എ. അൻഷാദ്, പ്രമോദ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. 

No comments