രക്താര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു
കാഞ്ഞങ്ങാട് : രക്താര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു. കാഞ്ഞങ്ങാട് പടിഞ്ഞാറെക്കരയിലെ മനോജിന്റെ ഭാര്യ രമയാണ് (39) വ്യാഴാഴ്ച പുലര്‍ച്ചെ തലശ്ശേരി കാന്‍സര്‍ സെന്ററില്‍ മരണപ്പെട്ടത്. രമയെ രണ്ടാഴ്ച മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്നു ദിവസം മുമ്പ് കടുത്ത പനി അനുഭവപ്പെട്ടു. തൊട്ടുപിന്നാലെ ന്യൂമോണിയയും ബാധിച്ചു. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. രമയുടെ ചികിത്സക്കായി തിരുവോണ ദിവസം നാട്ടുകാരുടെ നേതൃത്വത്തില്‍ ചികിത്സാ സഹായ സമിതി രൂപീകരിച്ചിരുന്നു. സമിതി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് രമ ജീവിതത്തോട് വിട വാങ്ങിയത്. മക്കള്‍: മേഘ മനോജ്, മിഖാമനോജ് (ഇരുവരും വെള്ളിക്കോത്ത് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍).
No comments