കരിന്തളത്ത് മകന്റെ അടിയേറ്റ് മാതാവിന് ഗുരുതരമയി പരിക്കേറ്റു
നീലേശ്വരം : കരിന്തളത്ത് മകൻറെ അടിയേറ്റ് മാതാവിന് ഗുരുതരമയി പരിക്കേറ്റു. ഇടിച്ചൂടയിലെ സുലോചന(60) യ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ സുലോചനയെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മകൻ പോലീസ് കസ്റ്റഡിയിൽ.
കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. മദ്യലഹരിയിലായിരുന്ന മകൻ സുനീഷ് മരവടികൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ബഹളംകേട്ട് എത്തിയ അയൽവാസികളാണ് സൂലോചനയെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ നീലേശ്വരം പോലീസ് സുനീഷിനെതിരെ വധശ്രമത്തിന് കേസെടുത്തു
No comments