Breaking News

മലയോരത്തിൻ്റെ സ്വന്തം കവി പ്രകാശൻ ചെന്തളത്തിൻ്റെ കവിത ചൊല്ലി പദ്യം ചൊല്ലൽ മത്സരത്തിൽ ഒന്നാം സ്ഥാനത്തോടെ സബ് ജില്ലയിലേക്ക് തായന്നൂർ ജി.എച്ച്.എസ്.എസിലെ ശിവലയ


തായന്നൂർ : മലയാള പാഠാവലിയിൽ ഉൾപ്പെടുത്തിയ 'കാട് ആരത് ' എന്ന കവിതയിലൂടെ കേരളത്തിൻ്റെ അഭിമാനമായി മാറിയ ബളാൽ സ്വദേശി പ്രകാശൻ ചെന്തളത്തിൻ്റെ 'അച്ഛൻ്റെ മണം' എന്ന കവിത ചൊല്ലിയാണ് തായന്നൂർ ഗവ ഹയർ സെക്കൻ്ററി സ്ക്കൂൾ കലോത്സവത്തിൽ ശിവലയ പദ്യം ചൊല്ലലിൽ ഏ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി ഉപജില്ല കലോത്സവത്തിന് യോഗ്യത നേടിയത്. കവിതയുടെ വൈകാരിക തലം ഉൾക്കൊണ്ട് മികച്ച രീതിയിലുള്ള ആലാപനമായിരുന്നു ശിവലയയുടേതെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. ഉപജില്ല തലത്തിലും മികച്ച അവതരണത്തിനുള്ള തയ്യാറെടുപ്പിലാണ് ശിവലയ

No comments