'മലയോരത്ത് വന്യമൃഗശല്യം തടയുന്നതിനായി ഫെൻസിംഗ് വേലികൾ നിർമ്മിക്കുക' : കൊന്നക്കാട് നടന്ന സി പി ഐ എം മാലോം ലോക്കൽ സമ്മേളനം സമാപിച്ചു
കൊന്നക്കാട് : രണ്ട് ദിവസങ്ങളിലായി കൊന്നക്കാട് നടന്ന സി പി ഐ എം മാലോം ലോക്കൽ സമ്മേളനം സമാപിച്ചു. പൊതുസമ്മേളന നഗരിയയ സ: കെ കുഞ്ഞിരാമൻ നഗറിൽ ഉയർത്തുന്നതിനുള പതാക ഒക്ടോ.9 ഉച്ചക്ക് 2 മണിക്ക് ചുള്ളി സ.സുകുമാരൻ നഗറിൽ നിന്നും, കൊടിമരം മാലോം സ. ഒ.എൻ ചന്ദ്രൻ നഗറിൽ നിന്നും അത്ലറ്റ്സിന്റേയും, ബാന്റ് മേളത്തിന്റേയും റഡ് വാളന്റിയേഴ്സിന്റേയും, ബൈക്ക് റാലിയുടേയും അകമ്പടിയോടെ കൊന്നക്കാട് എത്തിച്ചു. സംഘാടക സമിതി ചെയർമാൻ ബോണി തോമസ് പതാക ഉയർത്തിയതോട് കൂടി സമ്മേളനത്തിന് തുടക്കമായി. സമ്മേളനത്തിന്റെ ഭാഗമായി കൊന്നക്കാട് നടന്ന പൊതുസമ്മേളനം സിപിഐ എം കാസർഗോഡ് ജില്ലാ കമ്മിറ്റി അംഗം സിജീ മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അഗം സി.ജെ സജിത്ത് സംസാരിച്ചു. ടിപി തമ്പാൻ അദ്യക്ഷത വഹിച്ചു , സംഘാടക സമിതി കൺവിനർ ദിനേശൻ കെ സ്വാഗതം പറഞ്ഞു.
ഒക്ടോ: 10. ന് സ.ഏ കെ നാരായണൻ നഗറിൽ മുതിർന്ന പാർട്ടി അംഗം കെ.ഡി മോഹനൻ പതാക ഉയർത്തിയതോടെ പ്രതിനിധി സമ്മേളത്തിന് തുടക്കമായി.
സംഘാടക സമിതി ചെയർമാൻ സ്വാഗതം പറഞ്ഞു. മനോജ്, കുഞ്ഞമ്പു എം, ചന്ദ്രിക എൽ എന്നിവർ സമ്മേളനം നിയാന്ത്രിച്ചു. ടി.എ രാജ ഗോപാലനു രക്തസാക്ഷി പ്രമേയവു,അരൂപ് സി സി അനുശോചന പ്രമേയവും അവതരിപ്പിച്ചു. പ്രതിനിധിസമ്മേളനം ജില്ലാ കമിറ്റി അംഗം സിജി മാത്യു ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ദിനേശൻ കെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.139 മെമ്പർമാരെ പ്രതിനിധികരിച്ച് 68 സഖാക്കൾ സമ്മേളനത്തിൽ പങ്കെടുത്തു. സി.ജെ സജിത്ത്, ഏരിയ സെക്രട്ടറി . ടി കെ സുകുമാരൻ , ടി കെ ചന്ദ്രമ്മ ടിച്ചർ, ടി പി തമ്പാൻ, പി വി അനു, സാബു കെ.സി എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു
സമ്മേളനത്തിൽ 11 അംഗ ലോക്കൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു ലോക്കൽ സെക്രട്ടറിയായി കെ. ദിനേശനെ ഐക്യഖണ്ഡേന തിരഞ്ഞെടുത്തു.
പതാക ടി കെ ചന്ദ്രമ്മ ടീച്ചറും സുകുമാരന്റെ കുടുംബാംഗങ്ങളും ചേർന്ന് അതലറ്റ്സിന് കൈ മാറി.
കൊടിമരം ഏരിയ സെക്രട്ടറി ടി കെ സുകുമാരനും ഒ എൻ ചന്ദ്രന്റെ കുടുംമ്പാഗങ്ങളും ചേർന്ന് റെഡ് വാളന്റിയേഴ്സിന് കൈമാറി.
മലയോരത്തെ കർഷകരുടെ കാർഷിക വിളകൾ നശിപ്പിക്കുകയും, ജീവന് ഭീഷണിയുമായ വന്യമൃഗങ്ങളെ തടയുന്നതിനും , കാർഷിക വിളകൾ സംരക്ഷിക്കുന്നതിനും ഫെൻസിംങ് വേലികൾ നിർമ്മിക്കണമെന്ന് ബന്ധപെട്ട അധികാരികളോട് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപെട്ടു.
No comments