Breaking News

ലഹരി വസ്തുക്കൾ സംബന്ധിച്ച പരാതികൾ അറിയിക്കുന്നതിനാ യുള്ള ബോർഡ് സ്ഥാപിച്ചു


റാണിപുരം : കുട്ടികളിലും യുവാക്കളിലും ലഹരി ഉപയോഗം വർധിച്ചു വരുന്ന സാഹചര്യത്തിൽ രാജപുരം പോലിസ് സ്റ്റേഷൻ, ഡ്രീം കാസർഗോഡ് (ഡ്രഗ് റീഹാബിലിറ്റേഷൻ എഡ്യൂക്കേഷൻ ആൻഡ് മെന്ററിങ്), എക്സയ്‌സ്,  ഫോറെസ്റ്റ്, നാശ മുക്തി ഭാരത് അഭിയൻ എന്നീ വകുപ്പുകളുടെ സഹകരണത്തോടെ റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിൽ ലഹരി വസ്തുക്കൾ സംബന്ധിച്ച പരാതികൾ അറിയുക്കന്നതിനായുള്ള ബോർഡ് സ്ഥാപിച്ചു. എസ്. മധുസുധനൻ (പ്രസിഡന്റ്, റാണിപുരം വനസംരക്ഷണ സമിതി) അധ്യക്ഷസ്ഥാനം അലങ്കരിച്ച ചടങ്ങിൽ ബീറ്റ് ഫോറെസ്റ്റ് ഓഫീസർ രാഹുൽ ആർ. കെ സ്വാഗതം ചെയ്തു. 

ഡ്രീം ജില്ലാ കോർഡിനേറ്റർ അജി തോമസ് അടിയായിപ്പള്ളിയിൽ ബോർഡ് കൈമാറി. തുടർന്ന് രാജപുരം സബ് ഇൻസ്‌പെക്ടർ കരുണാകരൻ കെ. എം, കാഞ്ഞങ്ങാട് റേഞ്ച് ഫോറെസ്റ്റ് ഓഫീസർ രാഹുൽ കെ എന്നിവർ കുട്ടികളിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തെപ്പറ്റി സംസാരിച്ചു. വിമുക്തി ജില്ലാ കോർഡിനേറ്റർ സ്നേഹ കെ.എം  ക്ലാസ്സ്‌ എടുത്തു. സെഷൻ ഫോറെസ്റ്റ് ഓഫീസർ സെസപ്പ നന്ദി അറിയിച്ചു സംസാരിച്ചു .

No comments