ശബരിമലയിൽ ഓൺലൈൻ ബുക്കിങ്ങിനോടൊപ്പം സ്പോട്ട് ബുക്കിങ്ങ് കൂടി ഏർപ്പെടുത്തണം ; വെള്ളരിക്കുണ്ട് താലൂക്ക് ആദ്ധ്യാത്മിക വേദി ഉദ്ഘാടന സമ്മേളനം
വെള്ളരിക്കുണ്ട് : ശബരിമലയിൽ ഓൺലൈൻ ബുക്കിങ്ങിനോടൊപ്പം സ്പോട്ട് ബുക്കിങ്ങ് സൗകര്യകൂടി ഏർപ്പെടുത്തണമെന്ന് താലൂക്ക് ആദ്ധ്യാത്മിക വേദി ഉദ്ഘാടന സമ്മേളനം ആവശ്യപ്പെട്ടു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി താലൂക്ക് ആസ്ഥാനമായി രൂപം കൊടുത്ത ആദ്ധ്യാത്മി വേദി തിരുവനന്തപുരം പത്മനാഭസ്വാമി മുൻ പെരിയ നമ്പി വിഷ്ണുപ്രകാശ് കുണ്ടായർ ഉദ്ഘാടനം ചെയ്തു. വേദി പ്രസിഡന്റ് സതീശൻ കമ്പല്ലൂർ അധ്യക്ഷനായി.ചിങ്ങനാപുരം മോഹനൻ, എം.കെ.ദിവാകരൻ, വിവിധ ക്ഷേത്രം ഭാരവാഹികളായ സൂര്യനാരായണൻ, ഷാജി വെള്ളരിക്കുണ്ട്, പി.വേണുഗോപാലൻ നായർ, പി.കെ.ബാലകൃഷ്ണൻ,ടി.എ.കുമാരൻ, പി. കുഞ്ഞിരാമൻ നായർ, പി.വി.സുരേഷ്, പി.കൃഷ്ണൻ, ടി.പി.രാഘവൻ, എന്നിവർ പ്രസംഗിച്ചു. അംഗത്വവിതരണവും നടത്തി. ലളിതസഹസ്രനാമ പാരായണം സമൂഹ നാമജപം എന്നിവയും നടന്നു.
No comments