Breaking News

ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തി വിശ്രമത്തിലായിരുന്നു വീട്ടമ്മ മരണപെട്ടു


ഇരിയ :ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തിയ വീട്ടമ്മ അഞ്ചാം നാൾ മരിച്ചു..ലാലൂർ ബ്ലാച്ചേരിയിലെ ശാരദ അമ്മ (68) ആണ് മരിച്ചത്. കഴിഞ്ഞ ആഴ്ച സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് വീട്ടിലേക്ക് മടങ്ങിയത്. ഇന്ന് രാവിലെയാണ് മരണം. ഭർത്താവ് പരേതനായ ബാലൻ ആചാരി.മക്കൾ: ചന്ദ്രൻ, ബാലകൃഷ്ണൻ, രാമ, സുരേശൻ (ഗൾഫ് ). മരുമക്കൾ: സംഗീത, ജയശ്രീ. മൃതദേഹം ഇന്ന് വൈകിട്ട് അഞ്ചര മണിയോടെ വീട്ടിൽ എത്തിക്കും .സംസ്ക്കാരം രാത്രി വിട്ടുവളപ്പിൽ.

No comments