വിശുദ്ധ തദ്ദേവൂസിനെപ്പോലെ യേശുവിനെ ഹൃദയത്തിൽ നിറച്ച് ആത്മാവിൽ നിറവുള്ളവരായി മാറാം ; ഫാ ജോസഫ് തൈക്കുന്നുംപുറം
വെള്ളരിക്കുണ്ട് : വിശുദ്ധ യൂദാതദ്ദേവൂസിനെപ്പോലെ യേശുവിനെ ഹൃദയത്തിൽ നിറയ്ക്കുന്നവരായി നാം മാറണമെന്നും അതു വഴി സമൂഹം ആത്മാവിന്റെ നിറവുള്ളവരായി മാറുമെന്നും :ഫാ ജോസഫ് തൈക്കുന്നുംപുറം
വെളളരിക്കുണ്ട് മാവുള്ളാൽ വി. യൂദാ തദ്ദേവൂസിന്റെ നവനാൾ തിരുനാൾ രണ്ടാം ദിനം രാത്രി ഏഴുമണിക്കുർബാനയിൽ കാർമികത്വം വഹിച്ച് ആത്മീയ പ്രഭാഷണം നടത്തുകയായിരുന്നു
മാലോം സെന്റ് ജോർജ് ഫൊറോന ചർച്ച് വികാരിയും പ്രമുഖ ആത്മീയപ്രഭാഷകനുമായ റവ. ഫാ .ജോസഫ് തൈക്കുന്നുംപുറം
നമ്മുടെ പുതുതലമുറ വഴികൾ മാറി സഞ്ചരിക്കുന്നതിന്റെ അർത്ഥതലങ്ങൾ , നവ ജീവിത വീക്ഷണങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക് നിരീക്ഷണങ്ങൾ നടത്തി മാതാപിതാക്കൾ കണ്ടെത്താൻ ശ്രമിക്കണം അപ്പോൾ അവിടെ കാണാം ആത്മീയതയുടെ ഇടങ്ങൾ നഷ്ടപ്പെട്ട സമൂഹത്തെ നമുക്ക് ഈ സമൂഹത്തെ വീണ്ടെടുത്ത് പുനർ നിർമ്മിക്കേണ്ടതുണ്ട് .
അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മാതാപിതാക്കൾ തയ്യാറാകണം രക്ഷാകര ദൗത്യത്തിലൂടെ സമൂഹത്തെ വീണ്ടെടുത്ത യേശുക്രിസ്തുവിനെ ആത്മാവിൽ നിറച്ച യൂദാ തദ്ദേവൂസ് ഇതിന് നമുക്ക് മാതൃകയാവട്ടെ അദ്ദേഹം തുടർന്നു പറഞ്ഞു.
നാളെ രാവിലെ 6 മണിക്കാണ് അടുത്ത വി. കുർബാന നവനാൾ തിരുനാൾ 24 ന് സമാപിക്കും
No comments