കരിവേടകം അട്ടൻകയ ഉന്നതിയിൽ ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു
കുറ്റിക്കോൽ: കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിലെ കരിവേടകം അട്ടൻകയ ഉന്നതിയിൽ ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ കുടിവെള്ള പദ്ധതി ആരോഗ്യം, വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ എസ് എൻ സരിത ഉദ്ഘാടനം ചെയ്തു. കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുരളി പയ്യങ്ങാനം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം മനു മുഖ്യാതിഥിയായി. കാറടുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രമണി സ്വാഗതവും സത്താർ നന്ദിയും പറഞ്ഞു
No comments