Breaking News

സ്വത്ത് ഭാഗം വെച്ച് നൽകാത്ത 70 കാരിയായ മാതാവിനെ ക്രൂരമായി മർദ്ദിച്ച മകനെതിരെ പോലീസ് കേസെടുത്തു


നീലേശ്വരം : സ്വത്ത് ഭാഗം വെച്ച് നൽകാത്ത 70 കാരിയായ മാതാവിനെ ക്രൂരമായി മർദ്ദിച്ച മകനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. നീലേശ്വരം പൂവാലങ്കൈ സൗപർണികയിൽ കുഞ്ഞിരാമന്റെ ഭാര്യ കെ വി കല്യാണിയെയാണ് (70) മകൻ പ്രസാദ് (50) ക്രൂരമായി മർദ്ദിച്ചത്. കഴിഞ്ഞദിവസം രാത്രി ഏഴരയോടെ വീട്ടിലെത്തിയ പ്രസാദ് അമ്മയെ കമ്പിപ്പാര കൊണ്ട് തലക്കു കുത്താൻ ശ്രമിക്കുകയായിരുന്നു ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് ദേഹമാസകലം അടിച്ചു പരിക്കേൽപ്പിച്ചത്. കല്യാണിയുടെ പരാതിയിലാണ് പ്രസാദിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തത്.

No comments