ഓൺലൈൻ തട്ടിപ്പിൽ 910000 രൂപ നഷ്ടമായി ; രാജപുരം പോലീസ് കേസ് എടുത്തു
രാജപുരം : ഓൺലൈൻ ആപ്ലിക്കേഷൻ വഴി ഓഹരി വിപണിയിലെ നിക്ഷേപത്തിന് വൻ ലാഭവിഹിതം വാഗ്ദാനം ചെയ്ത് 910000 രൂപ തട്ടിയെടുത്തതിന് കേസ്. പനത്തടി മായത്തിയിലെ കെ.ബി. അനിൽ കുമാറിന്റെ (53 ) പരാതിയിലാണ് മൂന്ന് ബാങ്ക് അക്കൗണ്ട് ഉടമകൾക്കെതിരെ രാജ പുരം പൊലീസ് കേസെടുത്തത്.പണം നഷ്ടമായത്. കഴിഞ്ഞ ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലായാണ് അക്കൗണ്ട് വഴി പണം നൽകിയത്. പിന്നീട് ലാഭവിഹിതമോ മുടക്ക് മുതലോ ലഭിക്കാത്തതിനെ തുടർന്നാണ് തട്ടിപ്പ് മനസ്സിലായത് ഇതോടെയാണ് അനിൽ പോലീസിൽ പരാതി നൽകിയത്
No comments