കെമിസ്ട്രിയിൽ ഡോക്ടറേറ്റോടെ ഉന്നത വിജയം: മാലോത്തെ ഡോ.നിഷാനക്ക് നാടിൻ്റെ ആദരവ്
മാലോം: പെരിയ കേന്ദ്ര സർവകലാശാലയിൽ നിന്ന് കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടുകയും യുജി തലത്തിൽ ഒന്നാം സ്ഥാനവും പിജി തലത്തിൽ ഒന്നാം റാങ്കും കരസ്ഥമാക്കി മലയോരത്തിന്റെ അഭിമാനമായി മാറിയ മാലോം സ്വദേശി ഹമീദ് നസീമ ദമ്പതികളുടെ മകൾ ഡോ.നിശാനക്ക് നാടിൻ്റെ ആദരവ്. മാലോം ബദ്ർ മുസ്ലിം ജമാ അത്ത് കമ്മറ്റി സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ യാസിർ ഹുസൈൻ ജമലുള്ളൈലി തങ്ങൾ (എസ് കെ എസ് എസ് എഫ് കാഞ്ഞങ്ങാട് മേഖല പ്രസിഡൻ്റ്) പ്രാർത്ഥന നിർവഹിച്ചു ജമാഅത്ത് സെക്രട്ടറി നൗഷാദ് സി എം സ്വാഗതം പറഞ്ഞു ഷരീഫ് അസ്‌നവി (ഖത്തീബ് കല്ലഞ്ചിറ) ഏ.സി.എ ലത്തീഫ് കല്ലഞ്ചിറ സുബൈർ ഫൈസി ഖത്തീബ് മാലോം എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കുകയും ചെയ്തു തുടർന്ന് ജമാഅത്ത് പ്രസിഡണ്ട് ഇ.കെ അബ്ദു റഹ്മാൻ മൊമെൻ്റോ നൽകി ആദരിക്കുകയും ചെയ്തു
No comments