Breaking News

പരപ്പയിൽ പുലി ഇറങ്ങിയതായി സംശയം പുലിയാവാൻ സാധ്യതയില്ലന്ന് അധികൃതർ


പരപ്പ :പരപ്പയിൽ പുലി ഇറങ്ങിയതായി നാട്ടുകാരുടെ സംശയം. മാളൂർ കയത്ത് ഇന്നലെ രാത്രി പുലിയെ കണ്ടതായാണ് പറയുന്നത്. പരപ്പയിലെ ഓട്ടോ ഡ്രൈവർ സുമേഷ് ഓട്ടോയുമായി പോകുമ്പോൾ പുലി കുറുകെ ചാടിയതായി പറയുന്നു. മാളൂർ കയത്തെ ലക്ഷ്മിയുടെ വീടിനു സമീപത്താണ് പുലിയെ കണ്ടതെന്നാണ് പറയുന്നത്. പുലിയുടെതെന്ന് സംശയിക്കുന്ന കാൽപ്പാട് കണ്ടെത്തിയിട്ടുണ്ട്. നാട്ടുകാർ പരപ്പ ഫോറസ്റ്റ് ഓഫീസിലേക്ക് എത്തി.

വനപാലകർ സ്ഥലത്തെത്തി അന്വേഷണം നടത്തി .പുലിയാവാൻ സാധ്യതയില്ലെന്നും കാൽപാട് കണ്ടെത്തിയത് കാട്ടുപൂച്ചയോ അതെ വർഗ്ഗത്തിൽപ്പെട്ട ജീവിയുടെതോ ആകാമെന്ന് അധികൃതർ പറഞ്ഞു  



No comments