Breaking News

ചുള്ളിക്കരയിൽ എസ് വൈ എസ് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച വികസനചർച്ചയും സൗഹൃദചായയും ശ്രദ്ധേയമായി


ചുള്ളിക്കര : എസ്.വൈ.എസ് പ്ലാറ്റിനം സഫറിന്റെ ഭാഗമായി ചുള്ളിക്കരയിൽ എസ് വൈ എസ് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച വികസന ചർച്ച ശ്രദ്ധേയമായി. മത - രാഷ്ട്രീയ - സാമൂഹിക - സാംസ്‌കാരിക - മാധ്യമ - പണ്ഡിത - എഴുത്തുകാരും പൊതു പ്രവർത്തകരുൾപ്പെടെയുള്ളവർ പരിപാടിയിൽ സംബന്ധിച്ചു.

ജില്ലയുടെയും മലയോര മേഖലയുടെയും വികസന മുരടിപ്പ് മുഖ്യ ചർച്ചാ വിഷയമായി.

അടിസ്ഥാന വികസനം, വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഭൂമി ലഭ്യമാവാത്തത്, പൊതു ആവശ്യങ്ങൾക്കുള്ള ഭൂമിയുടെ ലഭ്യതക്കുറവ്,ഗവണ്മെന്റ് ഓഫീസുകളുടെ അപര്യാപ്തത, കുടിവെള്ളം, പൊതു ടോയ്ലറ്റ്, ശ്മശാനമില്ലായ്മ,

തൊഴിലില്ലായ്മ, വന്യമൃഗ ശല്യം, ജില്ലയിൽ ഉദ്യോഗസ്ഥർ സേവനം ലഭിക്കാത്തത് , ഫാo ടുറിസം, കർഷകർ നേരിടുന്ന പ്രശ്നങ്ങൾ, തുടങ്ങിയ ജില്ലയുടെയും മലയോര മേഖലയുടെയും വികസന മുരടിപ്പ് പ്രധാന ചർച്ചയായി.

വികസനങ്ങൾക്കുള്ള വിവിധങ്ങളായ പദ്ധതികളും പൊതു നിർദ്ദേശങ്ങളും ചർച്ചയിൽ പങ്കെടുത്തവർ പങ്കുവെച്ചു.

കള്ളാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ടി. കെ നാരായണൻ, വാർഡ് മെമ്പർ അജിത് കുമാർ, സൂര്യ നാരായണ ഭട്ട് മലനാട് അനിൽ കുമാർ പനത്തടി,മലനാട് വികസന സമിതി, പ്രഭാകരൻ മാസ്റ്റർ പൂടങ്കല്ല്, ബാലകൃഷ്ണൻ മാസ്റ്റർ ചുള്ളിക്കര, ഗണേശൻ അയറോട്ട്, സിനു കുര്യക്കോസ്, സുരേഷ് കൂക്കൾ പ്രസ്സ് ഫോറം, സജി പ്ലാച്ചേരിപുറത്ത്, കുഞ്ഞിക്കണ്ണൻ ചുള്ളിക്കര, രത്നാകരൻ നമ്പ്യാർ മണിക്കല്ല്, രാജു ഒ. ജെ, നാരായണൻ അരിച്ചെപ്പ്, ഗോപി കുരുമാണം, സജിത്ത് ചുള്ളിക്കര, ചന്തുക്കുട്ടി വ്യാപാരി ചുള്ളിക്കര, കരുണാകരൻ, നിസാം ചുള്ളിക്കര എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

റാഷിദ്‌ ഹിമമി, മഹമൂദ് അംജദി പുഞ്ചാവി, ശിഹാബുദീൻ അഹ്സനി, കെ അബ്ദുല്ല ഹാജി അയ്യങ്കാവ്, മജീദ് ഞാണിക്കടവ്, നൗഷാദ് ചുള്ളിക്കര, ഹമീദ് എ എന്നിവർ നേതൃത്വം നൽകി.

എഴുത്ത്കാരായ ഗണേശൻ അയറോട്ട്, നിസാം ചുള്ളിക്കര, പി എസ്. സി കോച്ചിങ് നടത്തി മാതൃകയായ സിനു കുര്യാക്കോസ് എന്നിവരെ യോഗത്തിൽ അഭിനന്ദിച്ചു.

No comments