ഡിവൈഎഫ്ഐ എളേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാലോത്ത് കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ റാലിയും പൊതുയോഗവും നടത്തി
വെള്ളരിക്കുണ്ട് : ഡിവൈഎഫ്ഐ എളേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാലോത്ത് കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ റാലിയും പൊതുയോഗവും നടത്തി. ഡിവൈഎഫ്ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ടി കെ ഗിരീഷ് അധ്യക്ഷനായി. സി വി ഉണ്ണികൃഷ്ണൻ,എം എൻ പ്രസാദ് , സജിൻ രാജ്, രജിത്ത് പൂങ്ങോട്, കെ ദിനേശൻ, കെ കെ രമ്യ എന്നിവർ സംസാരിച്ചു. ശ്രീജിത്ത് കുമാർ സ്വാഗതം പറഞ്ഞു.
No comments