കാഞ്ഞങ്ങാട്ടെ ജനകീയ ഡോക്ടർ സി.എച്ച്. ഇബ്രാഹീം കുഞ്ഞി (60) അന്തരിച്ചു
കാസർകോട്: കാഞ്ഞങ്ങാട്ടെ ജനകീയ ഡോക്ടർ സി.എച്ച്. ഇബ്രാഹീം കുഞ്ഞി (60) അന്തരിച്ചു. അസുഖ ബാധിതനായി മാസങ്ങളായി മംഗളൂരു ആശുപത്രിയിൽ ചികിൽസയിലായിരുന്നു. അതിഞ്ഞാലിലെ കേരള ആശുപത്രി ഉടമയാണ്. അറിയപ്പെടുന്ന ശിശുരോഗ വിദഗ്ധനായിരുന്നു. അജാനൂർ കടപ്പുറം സ്വദേശിയാണ്. ചൊവ്വാഴ്ച ഉച്ചക്ക് അതിഞ്ഞാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും. ഭാര്യ: ഖദീജ. മൂന്ന് മക്കളുണ്ട് .
No comments