Breaking News

കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പത്താം വാർഡ് വയോജന സംഗമവും വാർഷിക സമ്മേളനവും വെള്ളരിക്കുണ്ട് വ്യാപാരഭവനിൽ നടന്നു


വെള്ളരിക്കുണ്ട് : കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പത്താം വാർഡ് വയോജന സംഗമവും വാർഷിക സമ്മേളനവും വെള്ളരിക്കുണ്ട് വ്യാപാരഭവനിൽ നടന്നു. 

കിനാനൂർ കരിന്തളം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജിത് കുമാർ കെ വി വയോജന സംഗമം ഉത്ഘാടനം ചെയ്തു. 

സാലു കാരിക്കകുന്നേൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ മാത്യു കാഞ്ഞിരത്തിങ്കൽ ആദ്യക്ഷനായി. തുടർന്ന് പുതിയ ഭാരവാഹികൾക്കുള്ള സ്ഥാനരോഹണ ചടങ്ങ് നടന്നു. ടി. ആർ ലോനപ്പൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു 

ചടങ്ങിന് ആശംസകളുമായി വെള്ളരിക്കുണ്ട് തഹസീൽദാർ പി വി മുരളി, പത്താം വാർഡ് മെമ്പർ സിൽവി ജോസഫ്, ഒൻപതാം വാർഡ് മെമ്പർ എം പി രാഘവൻ, വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ്‌ തോമസ് ചെറിയാൻ, പ്രോഗ്രാം കമ്മിറ്റി കൺവീനവർ സണ്ണി മാഷ്, പുഴക്കര കുഞ്ഞിക്കണ്ണൻ നായർ എന്നിവർ സംസാരിച്ചു സാലി ടോമി നന്ദി പറഞ്ഞു 

ചടങ്ങിന്റെ ഭാഗമായി വയോജന ദമ്പതിമാരായ കെ വി നാരായണൻ & ബേബി നാരായണൻ എന്നിവരെ ആദരിച്ചു. തുടർന്ന് ഡോ ധന്യയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് വയോജനങ്ങൾ പങ്കെടുത്ത വിവിധ കലാമത്സരങ്ങൾ എന്നിവ അരങ്ങേറും  തുടർന്ന് സമാപന സമ്മേളനത്തോടെ വയോജനസംഗമം സമാപിക്കും 



No comments