8 വർഷത്തെ സ്തുത്യർഹ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന കുറ്റിക്കോൽ ഫയർ സ്റ്റേഷൻ ഓഫീസർ ഷാജി ജോസഫിന് യാത്രയയപ്പ് നൽകി
കുറ്റിക്കോൽ : 28 വർഷത്തെ സ്തുത്യർഹ സേവനത്തിന് ശേഷം ഫയർ ഫോഴ്സിൽ നിന്നും വിരമിക്കുന്ന കുറ്റിക്കോൽ ഫയർ സ്റ്റേഷൻ ഓഫീസർ ഷാജി ജോസഫിന് കുറ്റിക്കോൽ അഗ്നി രക്ഷാ നിലയത്തിൻ്റേയും, റിക്രിയേഷൻ ക്ലബ് സ്റ്റാഫിൻ്റേയും നേതൃത്വത്തിൽ യാത്രയയപ്പും, ഉപഹാര സമർപ്പണവും നടത്തി. യാത്രയയപ്പ് സമ്മേളനം ഉദുമ എം.എൽ.എ അഡ്വ: സി.എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു.ഗ്രേഡ് ഓഫീസർ രാമചന്ദ്രൻ കെ അധ്യക്ഷത വഹിച്ചു. റീജണൽ ഫയർ ഓഫീസർ പി രഞ്ജിത്ത് മുഖ്യാതിഥിയായി. ജില്ലാ ഫയർ ഓഫീസർ രാജ് ബി , കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാധവൻ, ഗ്രാമപഞ്ചായത്ത് അംഗം പവിത്രൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് അഹമ്മദ് ഷെരീഫ്, കാഞ്ഞങ്ങാട് ഫയർ സ്റ്റേഷൻ ഓഫീസർ രാജേഷ് സി, തൃക്കരിപ്പൂർ ഫയർ സ്റ്റേഷൻ ഓഫീസർ പ്രഭാകരൻ, ഗോപാലകൃഷ്ണൻ കെ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള അനുമോദനവും നടന്നു.
No comments