വെള്ളരിക്കുണ്ട് മാവുള്ളാൽ തീർത്ഥാടന ദേവാലയത്തിലെ നവനാൾ തിരുനാൾ നവംബർ 15 മുതൽ 24 വരെ...പന്തൽ കാൽനാട്ടു കർമ്മം നടന്നു
വെള്ളരിക്കുണ്ട് : മാവുള്ളാൽ വിശുദ്ധ യൂദാതദ്ദേവൂസിന്റെ തീർത്ഥാടനദേവാലയത്തിലെ നവനാൾ തിരു കർമ്മങ്ങൾക്കും തിരു നാൾ ആഘോഷങ്ങൾക്കും ഈ മാസം 15 ന് തുടക്കമാകും.
തിരുനാളിന് ആരംഭം കുറിച്ചുകൊണ്ട് പന്തലിനുള്ള കാൽനാട്ടു കർമ്മം വെള്ളരിക്കുണ്ട് ഫെറോനാവികാരി ഫാദർ ഡോ. ജോൺസൺ അന്ത്യാങ്കുളം നിർവ്വഹിച്ചു.
15 ന് രാവിലെ 6 മണിക്ക് കൊടിയേറ്റ് നടക്കുന്നതോടെ മലയോരത്തെ പ്രധാന തീർത്ഥാടനകേന്ദ്രംവിശ്വസികളാൽമുഖരിതമാകും.
No comments