Breaking News

ചൈത്രവാഹിനി പുഴയ്ക്ക് കുറുകെ തടയണ വേണം ; ആക്ഷൻ കമ്മിറ്റി ജില്ലാ കളക്ടർക്ക് നിവേദനം നൽകി


ഭീമനടി : വെസ്റ്റ് എളേരി പഞ്ചായത്തിലെ കുന്നുംകൈ, ആറിലകണ്ടം ,വാഴപ്പള്ളി പ്രദേശങ്ങളിൽ വേനൽക്കാലത്ത് അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം ഉണ്ടാക്കുവാൻ  പഞ്ചായത്തിലെ 2, 15  വാർഡുകൾ തമ്മിൽ ബന്ധിപ്പിച്ച് ചെക്ക്ഡാം നിർമ്മിക്കണമെന്ന ആവശ്യവുമായി ആക്ഷൻ കമ്മിറ്റി ജില്ലാകളക്ടർക്ക് നിവേദനം നൽകി.

           ഇവിടെ ചെക്ക്ഡാം നിർമ്മിക്കുകയാണെങ്കിൽ അഞ്ഞൂറോളം കുടുംബങ്ങൾക്കാണ് അതിന്റെ ഫലം ലഭിക്കുക , മേജർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ  സ്ഥലത്ത് എത്തി പരിശോധന നടത്തുകയും എസ്റ്റിമേറ്റ് തയ്യാറാക്കുകയും ചെയ്തിരുന്നെങ്കിലും  തുടർ നടപടികൾ വൈകുകയാണ്. ഈ കാര്യങ്ങളെല്ലാം വിശദമാക്കികൊണ്ട് കർമ്മസമിതി കൺവീനർ പി.കെ.ബഷീർ ആറിലകണ്ടം, അൽ ഹിദായ ആറിലകണ്ടം ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി പി.നൂറുദ്ധീൻ, വൈസ് പ്രസിഡന്റ് .വി.കെ.ശിഹാബ് എന്നിവർ ചേർന്ന്  ജില്ലാ കളക്ടർക്ക് നിവേദനം നൽകി.


No comments