Breaking News

മഞ്ചേശ്വരത്ത് പൊലീസിന്റെ പിടിയിലായ കുപ്രസിദ്ധ മോഷ്ടാക്കളിൽ ഒരാൾ 15 കേസുകളിൽ പ്രതി


 മഞ്ചേശ്വരം : ഞായറാഴ്ച മഞ്ചേശ്വരം ദൈഗോളിയില്‍ പിടിയിലായ കുപ്രസിദ്ധ കവര്‍ച്ചാ സംഘത്തിലെ ഫൈസലിനെതിരെ കര്‍ണ്ണാടകയില്‍ 15 കേസുകള്‍ ഉള്ളതായി പൊലീസ്. മംഗ്‌ളൂരു, ഉള്ളാള്‍ സ്വദേശിയായ ഇയാള്‍ക്ക് കേരളത്തില്‍ കേസുകളുണ്ടോയെന്നത് വ്യക്തമല്ല. ഫൈസലിന്റെ കൂടെ കര്‍ണ്ണാടക, തുംകൂര്‍, കച്ചേരിമൊഹല്ലിയിലെ സയ്യിദ് അമാനിനെയും പൊലീസ് പിടികൂടിയിരുന്നു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ഇരുവരുടെയും കൂടെ ഉണ്ടായിരുന്ന മറ്റു നാലുപേര്‍ സംഭവസ്ഥലത്തു നിന്നു ഓടിരക്ഷപ്പെട്ടിരുന്നു. അറസ്റ്റിലായ ഫൈസലും അമാനും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പൊലീസിനോട് പറഞ്ഞത്.

No comments