ഭോപാലിൽ മരിച്ച കുണ്ടംകുഴി സ്വദേശി സൈനികൻ ശോഭിത് കുമാറിന് നാട് വിട നൽകി
കുണ്ടംകുഴി : സൈനികൻ ശോഭിത് കുമാറിന് നാട് വിട നൽകി. ശനിയാഴ്ച ഭോപാലിൽ മരിച്ച കുണ്ടംകുഴി കൊല്ലരംകോട് സ്വദേശി ശോഭിത് കുമാറിന് നാട് നിറമിഴികളോടെ വിട നൽകി. പരേതനായ നാരായണന്റെയും ശ്യാമളയുടെയും മകനാണ്. മൃതദേഹം തിങ്കളാഴ്ച പത്തരയോടെ കൊല്ലരംകോട്ടെ വീട്ടിലെത്തി. ഒരു നോക്ക് കാണാൻ ബന്ധുക്കളും നാട്ടുകാരുമടക്കം നിരവധി പേരെത്തി.
സുഹൃത്തുക്കളും സഹപാഠികളും, സഹപ്രവർത്തകരും ആദരാഞ്ജലികൾ നേർന്നു. ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകൾ നടന്നു.
No comments