Breaking News

പാലത്തിലെ മാലിന്യം നീക്കുന്നതിനിടെ ട്രെയിൻ തട്ടി അപകടം; ഷൊര്‍ണൂരില്‍ നാല് പേർക്ക് ദാരുണാന്ത്യം


പാലക്കാട്: ഷൊർണൂർ പാലത്തിൽ ട്രെയിൻ തട്ടി രണ്ട് സ്ത്രീകളുൾപ്പെടെ നാല് പേർ മരിച്ചു. തമിഴ്നാട് സ്വദേശികളായ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. ലക്ഷ്മണൻ, വള്ളി, റാണി, ലക്ഷ്മണൻ എന്നിങ്ങനെ നാല് പേരാണ് മരിച്ചത്. മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയതായാണ് റിപ്പോർട്ട്. ഒരാളുടെ മൃതദേഹം താഴ്ചയിലേക്ക് വീണതിനാൽ തിരച്ചിൽ നടക്കുകയാണ്. മൂന്ന് പേരുടേയും മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.തിരുവനന്തപുരം ഭാ​ഗത്തേക്ക് പോകുകയായിരുന്ന കേരള എക്സ്പ്രസ് തട്ടിയായിരുന്നു അപകടം.

റെയിൽ വേട്രാക്കിലെ മാലിന്യങ്ങൾ ശേഖരിക്കുകയായിരുന്നു ഇവർ. ട്രെയിൻ എത്തിയത് അറിയാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് നി​ഗമനം. കരാർ അടിസ്ഥാനത്തിൽ റെയിൽവേയിലെ ശുചീകരണ തൊഴിലാളികളായി ജോലി ചെയ്ത് വരികയായിരുന്നു,

No comments