Breaking News

പരപ്പ ടി ഡി ഒ യുടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിലെ അനാസ്ഥയ്ക്കെതിരെ ആദിവാസി ക്ഷേമ സമിതി എളേരി ഏരിയ കമ്മിറ്റി ടി ഡി ഒ ഓഫിസ് മാർച്ച് നടത്തി


പരപ്പ : പരപ്പ ടി ഡി ഒ യുടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിലെ അനാസ്ഥയ്ക്കെതിരെയും, തോന്നിയ പോലെ ലീവെടുത്ത് പോകുന്നതിലും പ്രതിഷേധിച്ച് ആദിവാസി ക്ഷേമ സമിതി എളേരി ഏരിയ കമ്മിറ്റി പരപ്പ ടി ഡി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. മാർച്ച് എ.കെ.എസ്. ജില്ല സെക്രട്ടറി അശോകൻ കുന്നൂച്ചി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് എ.വി രാജേഷ് അദ്ധ്യക്ഷനായി.സി പി എം  പരപ്പ ലോക്കൽ കമ്മിറ്റി  സെക്രട്ടറി എ.ആർ.രാജു , എ കെ എസ്  ജില്ല വൈസ് പ്രസിഡണ്ട് അപ്പുക്കുട്ടൻ , രാജൻ അത്തിക്കോത്ത്, എം.ബി.രാഘവൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി പാട്ടത്തിൽ രാഘവൻ സ്വാഗതം പറഞ്ഞു

No comments