Breaking News

വരക്കാട് ഹൈസ്കൂൾ 1982-83 എസ് എസ് എൽ സി ബാച്ചിന്റെ കൂട്ടായ്മ നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽ ദാനം നടന്നു


വെള്ളരിക്കുണ്ട് : വരക്കാട് ഹൈസ്കൂൾ 1982-83 എസ് എസ് എൽ സി ബാച്ചിന്റെ കൂട്ടായ്മാ 'ഓർമ്മക്കൂട് ' തങ്ങളുടെ സഹപാഠി ചട്ടമലയിലെ സാലമ്മയ്ക്ക് വേണ്ടി നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽ ദാനം വരക്കാട് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് നിഷ നിർവഹിച്ചു.

വീട് നിർമ്മാണത്തിന് വേണ്ടി കുര്യൻ വി എസ് , ജിനചന്ദ്രൻ,  ടോമി ആന്റണി, സഹദേവൻ കെ പി , ജോൺസൺ കൈപ്പട,  ബീന കെ  ജോർജ് എന്നിവർ നേതൃത്വം നൽകി.

No comments