Breaking News

കള്ളാറിൽ അന്താരാഷ്ട്ര എയ്ഡ്‌സ് ദിനം ആചരിച്ചു


രാജപുരം: പൂടംകല്ല് താലുക്കാശുപത്രിയുടെയും കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷന്റെയും, സെന്റ് പയസ് കോളേജിന്റെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര എയ്ഡ്‌സ് ദിനം ആചാരിച്ചു. പൂടംകല്ല് താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. സുകു അധ്യക്ഷനും കള്ളാർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സന്തോഷ് ചാക്കോ ഉദ്ഘാടനവും നിർവഹിച്ചു.ചടങ്ങിൽ കെ ജി എം ഓ എ സെക്രട്ടറി ഡോ. ഷിൻസി സ്വാഗതവും ഹെൽത് ഇൻസ്‌പെക്ടർ വിനു നന്ദിയും പ്രകാശിപ്പിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനി,  മനു,സലാവുദ്ദീൻ  ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ശരണ്യ, എന്നിവർ പരിപാടി ഏകോപിപ്പിച്ചു. കോളേജിലെ എൻഎസ്എസ് ഘടകം വിദ്യാർത്ഥികൾ ഫ്ലാഷ് മോബും  അവതരിപ്പിച്ചു. അവകാശങ്ങളുടെ പാത തിരഞ്ഞെടുക്കാം "എന്ന ഈ വർഷത്തെ വിഷയത്തെ കുറിച്ച് സംസാരിച്ചു.സമൂഹത്തിൽ എച്ച് ഐ വി ബാധിതരായവരുടെ  അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും അവർക്ക് മറ്റുള്ളവരെ പോലെ തന്നെ തുല്യമായ അവകാശങ്ങളും സേവനങ്ങളും ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

No comments