ബളാൽ ഭഗവതി ക്ഷേത്രത്തിൽ ഗുരുസ്വാമി സംഗമം നടത്തി ശബരിമല മുൻ മേൽശാന്തി ബ്രഹ്മശ്രീ വിഷ്ണു വാസുദേവൻ നമ്പൂതിരി ഉത്ഘാടനം ചെയ്തു
വെള്ളരിക്കുണ്ട് : ബളാൽ ഭഗവതി ക്ഷേത്രത്തിൽ 2025ഫെബ്രുവരി മാസം 2 മുതൽ 11 വരെ നടക്കുന്ന അഷ്ട ബന്ധ സഹസ്ര കലശാഭിഷേക മഹോത്സവത്തിന്റെയും പ്രതിഷ്ടാദിനമഹോത്സവത്തിന്റെയും തെയ്യം കെട്ട് ഉത്സവത്തിന്റെയും ഭാഗമായി വിവിധ പ്രാദേശങ്ങളിലെ ഗുരുസ്വാമിമാരെ പങ്കെടുപ്പിച്ചു കൊണ്ട് അയ്യപ്പ ധർമ്മ വിചാരസത്രം സംഘടിപ്പിച്ചു.
ശബരിമല മുൻ മേൽശാന്തി ബ്രഹ്മശ്രീ വിഷ്ണു വാസുദേവൻ നമ്പൂതിരി ഉത്ഘാടനം ചെയ്തു..
ആഘോഷകമ്മറ്റി ചെയർമാൻ വി. മാധവൻ നായർ അധ്യക്ഷതവഹിച്ചു. ശബരിമലവിശ്വാസവും അതിന്റെ നാൾ വഴികളെ കുറിച്ചും പ്രവീൺ കുമാർ കോടോത്ത് മുഖ്യപ്രഭാഷണം നടത്തി.ബാലൻ മാസ്റ്റർ പരപ്പ , ടി. പി. രാഘവൻ, കെ. പി.അജന്തകുമാർ ,ക്ഷേത്രകമ്മറ്റി പ്രസിഡന്റ് വി. രാമചന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു.
ആഘോഷകമ്മറ്റി കൺ വീനർ ഹരീഷ് പി. നായർ സ്വാഗതവും പി. കുഞ്ഞികൃഷ്‌ണൻ നായർ നന്ദിയും പറഞ്ഞു. വിവിധ അയ്യപ്പഭജന മഠങ്ങളെ പ്രധിനിധീകരിച്ചെത്തിയ ഗുരുസ്വാമി മാരെ ബ്രഹ്മ ശ്രീ വിഷ്ണു വാസു ദേവൻ നബൂതിരി ആഘോഷകമ്മറ്റിക്ക് വേണ്ടി പൊന്നാട അണിയിച്ച് ആദരിച്ചു. ശബരിമല ധർമ്മ ശാസ്താവിനെ പൂജിക്കാൻ ഭാഗ്യം സിദ്ധിച്ചവിഷ്ണു വാസുദേവൻ നമ്പൂതിരിയെ പൂർണ്ണ കുംഭത്തോടെയാണ് ക്ഷേത്രകമ്മറ്റി സ്വീകരിച്ചത്.
ക്ഷേത്ര മേൽശാന്തി മാധവൻ നബൂതിരിയുടെ കർമികത്വത്തിൽ ഗണപതി ഹോമവും നടന്നു.
No comments